MSC.LPS.Maruthathoor,Chaikkottukonam PO 695122 Phone-0471 2225626.‌‌‌‌‌

ദിനാചരണങ്ങള്‍

                           ലോക പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
 
ജൂണ്‍ 8 ലോക സമുദ്ര ദിനം 

ജൂണ്‍ എട്ടിനാണ് ലോകമെമ്പാടും സമുദ്രദിനം ആചരിക്കുന്നത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് ഈ ദിവസം ലോക സമുദ്ര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആഗോളതലത്തില്‍ മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സമുദ്രങ്ങള്‍. സമുദ്രങ്ങള്‍ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശവും ജൈവമണ്ഡലത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്.

സമുദ്രത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അറിയിക്കാന്‍ ലോക മഹാസമുദ്ര ദിനം അവസരം നല്‍കുന്നു. കപ്പലുകളില്‍ നിന്നുള്ള മലിനീകരണം, ബള്‍ക്ക്, മലിനജലം, മാലിന്യങ്ങള്‍, കപ്പലുകളില്‍ നിന്നുള്ള വായു മലിനീകരണം എന്നീ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ 1973 ല്‍ അന്താരാഷ്ട്ര മറൈന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചിരുന്നു. 

അന്താരാഷ്ട്രതലത്തിൽ എല്ലാ വർഷവും ജൂൺ 8 ലോകസമുദ്രദിനമായി ആചരിക്കുകയാണ്. ജീവന്റെ ഉത്ഭവം കടലിലാണെന്ന് പഠനങ്ങള്‍ ഉണ്ട്. ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് കടലിലാണെന്നാണ് മിക്ക ശാസ്ത്രജ്ഞരുടേയും നിഗമനം. ഇതിന്നുള്ള പല സാദ്ധ്യതകളും പലരും മുന്നോട്ടു വച്ചിട്ടുണ്ട്.

വെള്ളമില്ലെങ്കില്‍ ജീവിതമില്ല. നീല ഇല്ല, പച്ചയില്ല. ലോക മഹാസമുദ്ര ദിനത്തിൽ, മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ സമുദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ ജലാശയത്തെ സംരക്ഷിക്കാൻ ലോകം കൈകോർക്കുകയാണ്.

നമ്മുടെ ഉപജീവനമാർഗ്ഗം നിലനിർത്തുന്നതിൽ സമുദ്രങ്ങളുടെ പ്രധാന പങ്കിനെക്കുറിച്ചും അവ നാശത്തിൽ നിന്ന് തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 8 ന് ലോക മഹാസമുദ്ര ദിനം ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) അഭിപ്രായമനുസരിച്ച് സമുദ്രങ്ങൾ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശവും ഭക്ഷണത്തിന്റെയും മരുന്നിന്റെയും പ്രധാന ഉറവിടവും ജൈവമണ്ഡലത്തിന്റെ നിർണായക ഭാഗവുമാണ്.

ജീവജാലങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ലോക മഹാസമുദ്ര ദിനം ആചരിക്കുന്നത്, അവ ജീവൻ രക്ഷിക്കുന്ന ഓക്സിജൻ നൽകുന്ന എണ്ണമറ്റ ജന്തുജാലങ്ങൾക്കും സസ്യജാലങ്ങൾക്കും അഭയം നൽകുന്നു. കൂടാതെ, സമുദ്രങ്ങളെ രക്ഷിക്കാൻ ഒരു സന്ദേശം അയയ്ക്കുന്നതിന് പ്ലാസ്റ്റിക് മലിനീകരണം, മാലിന്യ നിർമാർജനം, എണ്ണ ചോർച്ച തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോക സമുന്ദ്രദിനം ആഘോഷിക്കുന്നു.

സമുന്ദ്രം എന്ന ലോകം

മുന്നൂറ് കോടി വർഷങ്ങൾക്കു മുമ്പ് നമ്മുടെ സൂര്യന് ഇന്നത്തേതിലും 30 ശതമാനം കുറവായിരുന്നു പ്രകാശമെന്നും അതുകൊണ്ട് അക്കാലത്ത് സമുദ്രങ്ങളുടെ ഉപരിതലം മുന്നൂറു മീറ്റർ ആഴത്തിൽ വരെ തണുത്തുറഞ്ഞു കിടന്നിരിക്കാമെന്നും കരുതപ്പെടുന്നു. അക്കാലത്തും സമുദ്രത്തിന്റെ അടിത്തട്ടുകളിൽഉഷ്ണജലസ്സ്രോതസ്സുകളുണ്ടായിരുന്നതുകൊണ്ട് സമുദ്രോപരിതലത്തിനും അടിത്തട്ടിനുമിടയിൽ ജൈവപരമായ രാസപ്രക്രിയകൾക്ക് അനുകൂലമായ താപനിലയുള്ള ഇടങ്ങളുണ്ടായിരുന്നുവെന്നും ഇവിടങ്ങളിലാണ് തന്മാത്രാതലത്തിൽ ജീവൻ രൂപം കൊണ്ടതെന്നും ഏറ്റവും പുതിയ ഒരു നിഗമനമുണ്ട്. 

സമുദ്രോപരിതലം ദീർഘകാലത്തേക്ക് ഉറഞ്ഞുകിടന്നിരുന്നതുകൊണ്ട് ജൈവവസ്തുക്കൾക്ക് ഹാനികരമായ അൾട്രാ വയലറ്റ് വികിരണങ്ങൾ സമുദ്രത്തിനുള്ളിലേക്ക് എത്തിപ്പെടാതിരുന്നത് ജീവന്റെ വ്യാപനത്തേയും വികാസത്തേയും സഹായിച്ചിരിക്കണം. പിൽക്കാലത്ത് രൂപംകൊണ്ട അന്തരീക്ഷം സമുദ്രത്തിനു നഷ്ടമായ ഈ ഹിമകവചത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും അതിന്റെ തണലിൽ ജീവൻ നാമിന്നു കാണുന്ന വൈവിധ്യമേറിയ രൂപഭാവങ്ങളിലേക്കു പരിണമിക്കുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്.

ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ പൊതുവെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം എന്നും വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും കടൽവെള്ളത്താൽ ആവൃതമാണ്. ഭൂമിയുടെ വിവിധ പ്രദേശങ്ങളിൽ ഈ ജലസഞ്ചയം വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു. പല ലവണങ്ങളും ധാതുക്കളും അലിഞ്ഞുചേർന്നിട്ടുള്ള സമുദ്രജലത്തിലെ ലവണാംശം 3.1% - 3.8% വരെയാണ്. കടൽജലത്തിന്റെ ആപേക്ഷികസാന്ദ്രത 1.026 മുതൽ 1.029 വരെ ആയി കാണപ്പെടുന്നു.

ഭൂമിയിലെ വിവിധസ്ഥലങ്ങളിലെ കാലാവസ്ഥാചക്രങ്ങളിലും അവയുടെ വൈവിദ്ധ്യത്തിലും സമുദ്രങ്ങൾ നിർണ്ണായകസ്വാധീനം ചെലുത്തുന്നുണ്ട്. ഭൂമിയിൽ ജീവൻ അങ്കുരിച്ചതും സമുദ്രത്തിലാണ്

ഭൂമിയുടെ ചരിത്രത്തിൽ, നിരവധി പെരുംവൻകരാചക്രങ്ങളുണ്ടായിരുന്നവയിൽ ഏറ്റവും ഒടുവിലത്തേതായി കുറെക്കാലം മുമ്പ് പാൻ‌ജിയ എന്ന ഒറ്റ പെരുംവൻകരയും അതിനെ ചുറ്റി പാൻതലാസ്സ എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാൻജിയ പിളർന്ന് ഇന്ന കാണുന്ന ഭൂഖണ്ഡങ്ങൾ ആകാൻ അരംഭിച്ചു. 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സെനൊസോയിക്ക് യുഗത്തിലെ പാലിയോസിൻ കാലഘട്ടത്തോടെയാണ് ഭൂഖണ്ഡങ്ങൾ ഏതാണ്ട് ഇന്നത്തെ നിലയിലായത്. ഇന്ത്യൻ ഭൂഖണ്ഡം നീങ്ങിവന്ന് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് ഇടിച്ചു കയറുന്നതും അവക്കിടയിലുണ്ടായിരുന്ന ആഴം കുറഞ്ഞ ടെത്തിസ് കടൽ അപ്രത്യക്ഷമായതും അതിനു ശേഷമാണ്. അങ്ങനെ ഭൗമഫലകങ്ങളുടെ നിരന്തരമായ ചലനം സമുദ്രങ്ങളുടെ ആകൃതിയേയും അതിരുകളേയും നിരന്തരമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.

സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ജലം സംഭൃതമായിരിക്കുന്നത് ഭൂമിയിലാണ്. അതിന്റെ ഏറിയ പങ്കും സമുദ്രങ്ങളിലുമാണു. ഇതിന്റെ ഉൽപ്പത്തിയേക്കുറിച്ച് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. സൗരയൂഥാന്തരമേഖലയിൽനിന്ന് കൂറ്റൻ ആസ്റ്ററോയ്ഡുകൾ ഭൂമിയിൽ ഇടിച്ചിറങ്ങിയപ്പോൾ അവ കൊണ്ടുവന്നതാണു ഇത്രയും ജലം എന്നാണു ഒരു സിദ്ധാന്തം. മറ്റൊന്ന് അത് ഭൂമിയിൽത്തന്നെ വൈദ്യുതസംശ്ലേഷണത്തിന്റെ / ഫോട്ടോസിന്തെസിസ്സിന്റെ ഫലമായി ഉണ്ടായയതാണെന്നാണ്. സ്വതന്ത്രാവസ്ഥയിലുള്ള ഈ ജലം ഗുരുത്വാകർഷണം മൂലം ഭൂതലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ സഞ്ചയിക്കപ്പെട്ടാണു സമുദ്രങ്ങൾ ഉണ്ടായത്.

20 - 19 കോടി വർഷങ്ങൾക്കു മുൻപ് സമുദ്രങ്ങളും വൻകരകളും, ഭൂമിയിൽ സമുദ്രങ്ങൾ രൂപപ്പെട്ട കാലത്തേപ്പറ്റി രണ്ട് അഭിപ്രായങ്ങളുണ്ട്.

തെക്കുപടിഞ്ഞാറൻ ഗ്രീൻലാൻഡിലെ ഇഷ്വ എന്ന സ്ഥലത്ത് കിട്ടിയ ജലസാന്നിദ്ധ്യമുള്ള ഏറ്റവും പഴയ പാറക്കഷണങ്ങളുടെ പ്രായം കണ്ടെത്തിയതിൽ നിന്ന് 380 കോടി കൊല്ലങ്ങൾക്കു മുമ്പേയാണ് സമുദ്രങ്ങളുണ്ടായതെന്ന് ഒരു വാദമുണ്ട്.

ആസ്ത്രേലിയയിലെ ചില കുന്നുകളിൽ നിന്നു കിട്ടിയ മണൽത്തരികളിലെ സിർക്കോൺ എന്ന മൂലകത്തിലെ ഓക്സിജൻ ഐസോടോപ്പുകളെ കുറിച്ചുള്ള പഠനങ്ങളെ തുടർന്ന് 420 കോടി വർഷങ്ങൾക്കു മുമ്പേതന്നെ അവക്ക് സമുദ്രജലവുമായി സമ്പർക്കമുണ്ടായിരിക്കാമെന്ന് കണ്ടെത്തുകയുണ്ടായി.

 

ലോക രക്തദാന ദിനം(ജൂണ്‍ 14)

 ലോകാരോഗ്യസംഘടന|ലോകാരോഗ്യസംഘടനയുടെ]] അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. 
കൂടുതല്‍ ആളുകളെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതും ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതുമാണ് ഈ ദിനത്തിന്റെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍. രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച് ഈ ' ഒഴുകുന്ന ജീവനെ' പങ്കുവെക്കാന്‍ നാം ഓരോരുത്തരും സന്നദ്ധരാകണം.

ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി നാം ആചരിക്കുന്നത്. 2005 മുതലാണ് ലോകം രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയില്‍ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.

രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍?

1. എച്ച്ഐവി/എയ്ഡ്സ് ഹെപ്പറ്റൈറ്റിസ് ബി/സി എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കില്ല. 

2. മലേറിയ വന്നിട്ടുള്ളവര്‍ അതിനു ശേഷം 12 മാസത്തിനുള്ളില്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല. 

3. മഞ്ഞപ്പിത്തം പിടിപ്പെട്ടു ഒരു വര്‍ഷത്തേക്ക് രക്തദാനം പാടില്ല.

4. മദ്യം, മയക്കുമരുന്ന് ഇവ ഉപയോഗിച്ചവര്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല.

5. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍, പ്രമേഹ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല. 

6. സ്ത്രീകള്‍ ഗര്‍ഭധാരണ സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല. 
ടാറ്റൂ, ബോഡി പിയേഴ്‌സിങ് ഇവ ചെയ്തവര്‍ ആറുമാസത്തേക്ക് രക്തദാനം ചെയ്യരുത്.


രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. ആവര്‍ത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ നടത്തപ്പെടുന്നു.

നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്ക്യു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ ദിനാചരണം സഹായകമാകുന്നു.പ്രതിഫലേച്ഛയില്ലാതെ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമേ രക്തത്തിന്റെ ലഭ്യതയും, സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയൂ. 18-നും, 65-നും ഇടയില്‍ പ്രായവും ശാരീരികവും, മാനസികവുമായ ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും മൂന്നുമാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, പി.ആര്‍.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേര്‍തിരിച്ച് 4 പേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്നു.

 

മുൻവർഷങ്ങളിലെ പ്രമേയങ്ങൾ

 
  1. 2016- രക്തം നമ്മെ ഏവരേയും ബന്ധിപ്പിക്കുന്നു
  2. 2015- എന്റെ ജീവൻ രക്ഷിച്ചതിനു നന്ദി
  3. 2014- അമ്മയെ രക്ഷിക്കാൻ സുരക്ഷിത രക്തം
  4. 2013- ജീവൻ ഒരു ഉപഹാരമായി നൽകൂ
  5. 2012- ഒരോ രക്തദാതാവും ഒരു ഹീറോ ആണ്
  6. 2021- രക്തം നൽകൂ, ലോകത്തെ സ്പന്ദിക്കുന്നതാക്കൂ
  7. 2022-'രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഡ്യമാണ്. പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ'
 
 
 
 
വനവിശേഷങ്ങള്‍
1. ലാറ്റിന്‍ഭാഷയിലെ Forestis എന്ന പദത്തില്‍നിന്നുമാണ് Forest എന്ന വാക്ക് മധ്യകാല ഇംഗ്ലിഷിലേക്ക് എത്തുന്നത്.
2.  Forestis ന് പുറമെയുള്ളത് (Outside) എന്നാണര്‍ഥം.
3. ഇംഗ്ലണ്ടിലെ നോര്‍മന്‍ ഭരണാധികാരികളുടെ കാലത്താണ് ഈ പദം പ്രചാരത്തിലാകുന്നത്.
4. ഭൂമിയുടെ ഉപരിതലത്തിന്‍റെ 9.4% വും കരവിസ്തൃതിയുടെ 30% വും വനമാണ്.
5. കൃഷി ആരംഭിച്ച കാലത്ത് ഭൂമിയില്‍ കരയുടെ പകുതിഭാഗവും വനമായിരുന്നു. ഇന്നത് 4 ബില്യന്‍ ഹെക്റ്ററായി കുറഞ്ഞിരിക്കുന്നു (Forest Resource Assessment 2010).
6. വന നശീകരണത്തില്‍ കാട്ടുതീ പ്രമുഖ പങ്കുവഹിക്കുന്നു. 1982-83 ല്‍ ഇന്തോനേഷ്യയിലെ കാളിമണ്ടനിലെ 36 ലക്ഷം ഹെക്റ്റര്‍ വനമാണ് കത്തിച്ചാമ്പലായത്.
                                                                ഓര്‍മിക്കാന്‍

1. വനഭൂമി ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം- മധ്യപ്രദേശ് (77,700 ച.കി.മീ)
2. ഭൂവിസ്തൃതിയുടെ ശതമാനത്തില്‍ വനം കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം – മിസോറാം (90.68%)
3. വനവിസ്തൃതി കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം- ആന്‍ഡമാന്‍ നിക്കോബാര്‍ (81.5%)
4. കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം- പശ്ചിമ ബംഗാള്‍
5. വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം- പഞ്ചാബ് (1,664)
6. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്- നാഗാര്‍ജുന സാഗര്‍ ടൈഗര്‍ റിസര്‍വ് (ആന്ധ്രപ്രദേശ്)
7. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്- നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്
8. ലോകത്ത് വനമേഖല ഏറ്റവും കൂടുതലുള്ള രാജ്യം – റഷ്യന്‍ ഫെഡറേഷന്‍ (809 മില്യന്‍ ഹെക്റ്റര്‍)
9. 289 ജിഗാടണ്‍ കാര്‍ബണാണ് ലോകത്തിലെ വനങ്ങള്‍ ദ്രവ്യപിണ്ഡമായി (Biomas) സംഭരിച്ചുവച്ചിരിക്കുന്നത്.

മരത്തിന്‍റെ മഹിമ
നമ്മുടെ പൂര്‍വികര്‍ പ്രാചീനകാലത്തുതന്നെ വൃക്ഷങ്ങളുടെ പ്രാധാന്യം മനസിലാക്കിയിരുന്നു. വൃക്ഷായുര്‍വേദത്തിലെ വരികള്‍ ഇതിനു നല്ല ഉദാഹരണമാണ്.
പത്തു കിണറിനു സമം ഒരു കുളം

പത്തു കുളത്തിനു സമം ഒരു ജലാശയം

പത്തു ജലാശയത്തിനു സമം ഒരു പുത്രന്‍

പത്തു പുത്രന്മാര്‍ക്കു സമം ഒരു വൃക്ഷം
എന്നാണ് വൃക്ഷായുര്‍വേദകാരന്‍ പറയുന്നത്. കൂടാതെ വൃക്ഷങ്ങള്‍ നടേണ്ട കാലവും രീതിയും പരിചരണവുമെല്ലാം ഇതില്‍ വിശദമായി പറയുന്നുണ്ട്.
ആധുനിക ശാസ്ത്രവും ഇതു ശരിവയ്ക്കുന്നു. ഒരു മരത്തിന്‍റെ തണല്‍ അഞ്ച് എയര്‍കണ്ടീഷണര്‍ തുടര്‍ച്ചയായി 20 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്നത്ര തണുപ്പ് തരുന്നുവെന്ന് പുതിയ ഗവേഷണം വെളിപ്പെടുത്തുകയുണ്ടായി. ചുട്ടുപൊള്ളുന്ന നട്ടുച്ചയില്‍ മരത്തണലില്‍ അഞ്ചു ഡിഗ്രി വരെ ചൂടു കുറവായിരിക്കും.
ആയിരം പേര്‍ക്ക് ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുന്നതിന് രണ്ട് ഹെക്റ്റര്‍ വനമെങ്കിലും വേണമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. 25 മരങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ഒരു ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുന്നുണ്ട്.

വായനയെ ഓര്‍മ്മപ്പെടുത്തി വായനാദിനം - ജൂണ്‍ 19


വായനയെ പറ്റി പറയുമ്പോള്‍ മലയാളി മറന്നു കൂടാത്ത ഒരു പേരുണ്ട് - ശ്രീ പിഎന്‍ പണിക്കര്‍. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.
ശ്രീ പണിക്കര്‍ 1909 മാര്ച്ച് 1 ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനിച്ചത് സ്വാതന്ത്രപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നതു ഈ കര്മ്മതയോഗിയുടെ പ്രവര്ത്തകനങ്ങളാണ്. ഈ സാംസ്കാരികനായകന്‍ 1995 ജൂണ്‍ 19-നു ഇഹലോകവാസം വെടിഞ്ഞു.
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും. 
വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക.
ഇന്ന് ജൂണ്‍ പത്തൊന്‍പത്‌,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന പരിപോഷിപ്പിക്കാന്‍ ആയി വേണോ എന്ന സന്ദേഹം ചിലര്‍ക്ക് ഉണ്ടാകാം,എങ്കിലും   മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ടഒരു മഹാത്മാവിന്റെ ശ്രീ പിഎന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ പത്തൊന്‍പത്‌ ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.
വായന നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.അത് അവരുടെ തൂലികയിലുടെയോ,പ്രഭാഷങ്ങളിലുടെയോ,പ്രവര്തങ്ങളിലുടെയോ അധ്യപനതിലുടെയോ ഒക്കെ.മറ്റുചിലര്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ വായനയുടെ ലോകത്ത്‌ സ്വയം വിരചിക്കുന്നു,അവര്‍ക്ക് ക്രിയാത്മകമായ പങ്കുവെക്കലുകള്‍ക്ക് താത്പര്യം ഇല്ല.
വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്,പക്ഷെ അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? വായനയുടെ രൂപവും രീതികളും മാറി.ഇ - ഇടങ്ങളിലെ എഴുത്തും വായനയും നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിച്ചു.പക്ഷെ അച്ചടി പുസ്തകം ഇല്ല എന്നേ ഉള്ളൂ,അവിടെയും വായന മരിക്കുന്നില്ല.മാത്രമല്ല അച്ചടി പുസ്തകങ്ങളുടെ കാര്യം എടുത്താലും നമ്മുടെ പ്രസാധകര്‍ക്ക് നല്ല പുസ്തകങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുണ്ട്.പുസ്തക മേളകളിലെ ഒഴിയാത്ത തിരക്കുകള്‍ വായന മരിച്ചിട്ടില്ല എന്നു നമ്മളെ ഓര്‍മ്മിക്കുന്നു.
പുസ്തകങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..
മലയാളിയോട് വായിക്കാന്‍ ഉണര്‍ത്തി ഒരു വായനാദിനം കൂടി കടന്നുപോയി. മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.
1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.
1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.
മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം.
വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികള്‍ ഇന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. വായന മരിക്കുന്നുവെന്ന വിങ്ങിപ്പൊട്ടലാണ് പലര്‍ക്കും. പുസ്തകങ്ങള്‍ക്ക് പ്രാധാന്യമില്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന പരാതിയും. പുതുയുഗത്തില്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.
ഇന്റര്‍നെറ്റിന്റെ തരംഗം വായനയെ ഒരിക്കലും തഴയുന്നില്ലെന്നതാണ് സത്യം. പക്ഷെ, പുസ്തക വായനയുടെ സുഖം ‘ഇ-വായന’ക്കുണ്ടാകുന്നില്ല എന്നതു കൊണ്ട് അധികനേരം വായിക്കാന്‍ പലരും തുനിയുന്നില്ല. സമയത്തെ പഴി പറയാറുണ്ടെങ്കിലും, പുസ്തകാനുഭവം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്.
വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍, പുതിയ തലമുറയുടെ സംസ്‌കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ നാം തയ്യാറാകണമെന്ന് തയ്യാറാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
                         
പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )

1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു 
            അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്ട്


വായന വാരം    മഹത്‌വചനങ്ങൾ


എഴുതാനും വായിക്കാനും കഴിയുന്ന ഒരാള്‍ക്ക് നാല് കണ്ണുകളാണുള്ളത്
--അല്‍ബേനിയന്‍ പഴമൊഴി

Today a reader
Tommorow a leader

എല്ലാവരും വായനക്കാരാണ്,
എന്നാല്‍ ചിലര്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം കണ്ടെത്തിയിട്ടില്ല എന്ന് മാത്രം

ഒരു പുസ്തകമെന്നാല്‍ പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഒരു പൂന്തോട്ടം പോലെയാണ്
---ചൈനീസ് പഴമൊഴി



കൂടുതല്‍ വായിക്കുമ്പോള്‍
കൂടുതല്‍ അറിയുന്നു
കൂടുതല്‍ പഠിക്കുമ്പോള്‍
കൂടുതല്‍ സ്ഥലങ്ങള്‍ നിങ്ങളെത്തുന്നു
--ഡോ.സ്യൂസ്

കണ്ണു തുറന്നുകൊണ്ട്
കിനാവു കാണലാണ് വായന

വീണ്ടും വീണ്ടും തുറക്കാവുന്ന സമ്മാനപ്പൊതിയാണ് ഒരു പുസ്തകം
--ഗാരിസണ്‍ കെയിലര്‍

വായിക്കുന്ന കുട്ടി
മുതിരുമ്പോള്‍ ചിന്തിക്കുന്നു

നന്നായി വായിക്കാന്‍ അഞ്ച് എളുപ്പവഴികള്‍
1 വായിക്കുക
2 വായിക്കുക
3 വായിക്കുക
4 വായിക്കുക
5 വായിക്കുക

കൈയ്യില്‍ പിടിച്ച സ്വപ്നമാണ് പുസ്തകം.
--നീല്‍ ഗെയ്മാന്‍

തനിക്ക് ഒരു ജീവിതം മാത്രമേയുള്ളൂ
എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍
അയാള്‍ക്ക് പുസ്തകം വായിക്കാനറിയില്ല

നല്ലൊരു പുസ്തകത്തില്‍ ഏറ്റവും മികച്ചത് വരികള്‍ക്കിടയിലാവും
--സ്വീഡിഷ് പഴമൊഴി

എന്നാണൊ നിങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത്
അന്ന് മുതല്‍ നിങ്ങള്‍ സ്വതന്ത്രരാണ്.
--ഫ്രെഡറിക് ഡഗ്ലാസ്

പുസ്തകത്തോളം വലിയ
ചങ്ങാതിയില്ലെന്നും
വായനയോളം വലിയ
അനുഭവമില്ലെന്നും
ഓര്മിപ്പിച്ച്
വീണ്ടും വായനദിനം

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണുനിനക്കതു്
പുസ്തകം കയ്യിലെടുത്തോളൂ”

''ശരീരത്തിന് വ്യായാമം എങ്ങനെയോ
അതുപോലെയാണ് വായന മനസ്സിന്.'' - റിച്ചാര്‍ഡ് സ്റ്റീല്‍

 ''വായന പോലെ ചെലവു ചുരുങ്ങിയ മറ്റൊരു വിനോദവുമില്ല.
 അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പോലെ നീണ്ടുനില്‍ക്കുന്ന
മറ്റൊരു ആനന്ദവുമില്ല.'' - ലേഡി മൊണ്‍ടാക്

 ''ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥ സര്‍വ്വകലാശാലയാണ്.'' - കാര്‍ലെ

''സാമ്രാജ്യാധിപനായിരുന്നില്ലെങ്കില്‍ ഒരു ഗ്രന്ഥശാലാ
സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം.'' - നെപ്പോളിയന്‍

''വളരെയധികം ചിന്തിക്കുക, കുറച്ചു മാത്രം സംസാരിക്കുക,
 അതിലും കുറച്ചെഴുതുക. കാരണം എഴുതുന്നത്
പല തലമുറകളോളം രേഖയായിരിക്കും.'' - എബ്രഹാം ലിങ്കണ്‍